അഭിറാം മനോഹർ|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (12:37 IST)
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യസംഘടന. വാക്‌സിൻ അംഗീകാരത്തിനായി ഇന്നലെ ചേർന്ന യോഗത്തിലാണ് കൂടുതൽ വ്യക്തത് വേണമെന്നത് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ്
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.കഴിഞ്ഞ മാസം വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വാക്‌സിൻ കോവാക്‌സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടുകയായിരുന്നു.
ഇന്നലെ നടന്ന യോഗത്തിലും കൂടുതൽ വ്യക്തത വേണമെന്നാണ് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. കോവാക്‌സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.