1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Expert panel recommends covaxin for children

രണ്ട് മുതൽ 18 വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ ശുപാർശ ചെയ്‌ത് വിദഗ്‌ധ പാനൽ

കൊവിഡ്
രണ്ട് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിരോധകുത്തിവെയ്‌പ്പിനായി ഭാരത് ബയോടെക്കിന്റെ കൊവിഡ് 19 വാക്‌സിൻ ശുപാർശ ചെയ്‌ത് വിദഗ്‌ധ പാനൽ. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കിട്ടിയാൽ വാക്‌സിൻ കുട്ടികൾക്ക് നൽ‌കാനാവും.
 
ആഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കുത്തിവയ്പ്പ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. 
അടുത്ത ലേഖനം
ടൈപ്പ്-2 പ്രമേഹത്തിന് ഫലപ്രദം ഈ ഭക്ഷണരീതിയെന്ന് പഠനം