കൊവിഡ് വാക്‌സിൻ എടുത്തവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്തം ദാനം ചെയ്യാം, മാർഗനിർദേശം പുതുക്കി വിദ​ഗ്ധസമിതി

അഭിറാം മനോഹർ| Last Updated: വ്യാഴം, 6 മെയ് 2021 (15:29 IST)
കൊവിഡ് വാക്‌സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി.കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ നേരത്തെയുള്ള ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാൻ പറ്റിയിരുന്നുള്ളു. മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്
വാക്സിൻ നൽകാൻ തീരുമാനിച്ചതിനാൽ വാക്‌സിൻ എടുക്കുന്നതിന് മുൻപ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സർക്കാർ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :