നാലുലക്ഷം കടന്ന് പ്രതിദിനകൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ മരിച്ചത് 3,980 പേര്‍

ശ്രീനു എസ്| Last Modified വ്യാഴം, 6 മെയ് 2021 (09:49 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 3,980 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,29,113 പേര്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ഭേദമായിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 2,10,77,410 ആയിട്ടുണ്ട്. നിലവില്‍ 35,66,398 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. രോഗം മൂലം ഇതുവരെ 2,30,168 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 16.25 കോടിയിലേറെപ്പേര്‍ രോഗം മൂലം ഇതുവരെ മരണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :