ആർബിഐ പ്രഖ്യാപനം: തക്ക സമയത്തുള്ള ശരിയായ നടപടിയെന്ന് വിദഗ്‌ധർ

അഭിറാം മനോഹർ| Last Modified ബുധന്‍, 5 മെയ് 2021 (20:11 IST)
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ.

അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി
വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം,ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം. തുടങ്ങിയ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന നടപടിയാണെന്ന് വിജയകുമാർ പറഞ്ഞു.

ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :