ശ്രീനു എസ്|
Last Modified ബുധന്‍, 5 മെയ് 2021 (20:06 IST)
ആര്‍ടിപിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ലാബുകളിലെ തിരക്കകുറയ്ക്കാനാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഇനിമുതല്‍ ഇതരസംസ്ഥാനയാത്രകള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല. നിലവില്‍ പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് ഇത് കോവിഡ് ടെസ്റ്റിംഗ് ലാബുകളിലെ തിരക്ക് കൂട്ടുകയും അത്യാവശ്യക്കാര്‍ക്ക് സമയത്തിന് സേവനം ലഭിക്കാതാകുകയും ചെയ്യുന്നതിന് കാരണമാകുന്നു.
അതുപോലെ തന്നെ ആരൊക്കെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതു സംബന്ധിച്ചും ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആന്റിജന്‍ റാപിഡ് ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവായവര്‍, ഒരു തവണ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയവര്‍, 10 ദിവസം ഹോം ഐസോലേഷന്‍ ആയിരുന്നവരോ ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയവര്‍ തുടങ്ങിയ ആളുകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്നാണ് ഐസിഎംആറിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.