അനുബന്ധ വാര്‍ത്തകള്‍
- വിശപ്പ് സഹിച്ചാല്‍ വണ്ണം കൂടും!
- കുട്ടികളുടെ ഭക്ഷണം: അമ്മമാർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം !
- ഈ ലക്ഷണങ്ങൾ തികഞ്ഞ സ്ത്രീകൾ ഭാഗ്യശാലികൾ, അറിയു !
- ചൈനീസ് വാക്സിന് വിപരീത ഫലം: ബ്രസീലില്‍ പരീക്ഷണം നിര്‍ത്തിവച്ചു
- ഉച്ചവരെ എണ്ണിയത് 20 ശതമാനം മാത്രം വോട്ടുകൾ, ബിഹാർ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരത്ത് പുതിയ മെക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പഴവിളയെ(പങ്കാട് പ്രദേശം മാത്രം) മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലച്ചിറ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്(മൂലമൂട് പ്രദേശം), കുന്നനാട്(ചെക്കിട്ടവിളാകം പ്രദേശം), വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്, വിട്ടിയം എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.