ചൈനീസ് വാക്‌സിന് വിപരീത ഫലം: ബ്രസീലില്‍ പരീക്ഷണം നിര്‍ത്തിവച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2020 (14:53 IST)
ചൈനീസ് വാക്‌സിന് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് ബ്രസീലില്‍ കൊവിഡ് പരീക്ഷണം നിര്‍ത്തിവച്ചു. ചൈനീസ് കൊവിഡ് വാക്‌സിനായ സിനോവാകിന്റെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ എടുക്കുന്നവരില്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :