അനുബന്ധ വാര്‍ത്തകള്‍
- സിദ്ധിഖും ഭാമയും കൂറുമാറി; ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിയ്ക്കും
- കൊവിഡ് രോഗിയുമായി യാത്ര ചെയ്തു, എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്
- മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന് സമാനമായ പെട്ടിയിൽ കറൻസി നിറച്ച് പരിശോധന, നീക്കം ജലീലിന്റെ മൊഴിയെടുത്തതിന് മുൻപ്
- നിസ്സാരം എന്ന് തോന്നാം, പക്ഷേ വീടുവയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രധാനമാണ്, അറിയൂ !
- ആട് മോഷ്ടാവിനെ കണ്ടെത്താനായില്ല, പകരമൊരു ആടിനെ ഗായത്രിക്കുട്ടിക്ക് സമ്മാനിച്ച് പൊലീസ് !
ബലാത്സംഗ കേസിലെ പ്രതികളുടെ ലിംഗം ഛേദിക്കും, നിയമം പാസാക്കി നൈജീരിയൻ സ്റ്റേറ്റ്
അബുജ: ബലാത്സംഗ കേസുകളിലെ പ്രതികളാകുന്ന പുരുഷൻമാരുടെ ലിംഗം ഛേദിയ്ക്കുന്നതിന് നിയമം പാസാക്കി നൈജീരിയൻ സംസ്ഥാനമായ കനുഡ. 14 വയസിൽ താഴെ പ്രായമായ കുട്ടികളെ പീഡിപിയ്ക്കുന്നവർക്കാണ് ഈ ശിക്ഷ നൽകുക. 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ പീഡിപിച്ച കേസിൽ പ്രതികളായ സ്ത്രികളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യും
പീഡനങ്ങൾ തടയാൻ കടുത്ത ശിക്ഷ വേണമെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി പറഞ്ഞു. കൊവിഡ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ പാസാക്കിയത്. 14 വയസിന് മുകളിൽ പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവർ ജീവപര്യന്തം കഠിന തടവ് അനുഭവിക്കേണ്ടിരും.