തിരുവനന്തപുരത്ത് ഇന്ന് പുതുതായി 474 പേര്‍ നിരീക്ഷണത്തിലായി

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Updated: ബുധന്‍, 13 മെയ് 2020 (22:38 IST)
ജില്ലയില്‍ ഇന്ന് പുതുതായി 474 പേര്‍ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ 4295 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. കൂടാതെ ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 19 പേരെ പ്രവേശിപ്പിച്ചു. ആകെ 41 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 20 പേരും ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നാലു പേരും എസ്എറ്റി ആശുപത്രിയില്‍ മൂന്നുപേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 11 പേരും ചികിത്സയിലുണ്ട്. കൂടാതെ ഇന്ന് 230 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :