അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയിൽനിന്നുമെത്തിയ ട്രക്ക് ഡ്രൈവറിനിന്നും രോഗം പകർന്നത് 10 പേർക്ക്
- സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്, വയനാട് രോഗബാധ സ്ഥിരീകരിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക്
- ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാന്‍ നവംബർ 30 വരെ സമയം; ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു
- കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് വയസുകാരന്റെ അമ്മയ്ക്കും വൈറസ് ബാധ, 29 കാരി ഏഴുമാസം ഗർഭിണി
- അഞ്ചുവയസുകാരന്റെ വെടിയേറ്റ് 12 കാരൻ മരിച്ചു, സംഭവം കളഞ്ഞുകിട്ടയ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ
അവതാര്‍ 2 ഒരുങ്ങുന്നു; ചിത്രം 2021 അവസാനം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടടിച്ച ജെയിംസ് കാമറൂണ്‍ സിനിമയായ അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 7500 കോടിരൂപയാണ് ചിത്രത്തിന്റെ ചിലവായി കണക്കാക്കുന്നത്. അടുത്തവര്‍ഷം ഡിസംബര്‍ 17ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും.
സിനിമയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ് ചിത്രീകരിക്കുന്നത്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കള്‍.
2009ല്‍ നാലര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനെത്തിയ അവതാര്‍ 2.7 ദശലക്ഷം ഡോളറാണ് തീയേറ്ററുകളില്‍ നിന്നും വാരിയത്. അവതാര്‍ 2വില്‍ നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.