സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്, വയനാട് രോഗബാധ സ്ഥിരീകരിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 13 മെയ് 2020 (18:26 IST)
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് പുതുതയി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നു
പേർക്കും, വയനാട് പാലക്കാട് ജില്ലകളിൽ രണ്ടുവീതം പേർക്കും കോട്ടയം, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 4 പേർ വിദേശത്തു നിന്നും, രണ്ട് പേർ ചെന്നൈയിൽനിന്നും എത്തിയവരാണ്. നാലുപേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായത്.

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ്, വയനാട്ടിൽ കൂടുതൽ പേർക്ക് സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിയ്ക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് 41 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാൾ ഇന്ന് രോഗമുക്തി നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :