അനുബന്ധ വാര്‍ത്തകള്‍
- എവിടെയും ഇറങ്ങില്ല, മുന്ന് റഫാൽ വിമാനങ്ങൾ റഷ്യയിൽനിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക്
- കമല ഹാരിസിന്റെ വിജയത്തിനായി പൂജയും അന്നദാനവും നടത്തി തമിഴ്നാട്ടിലെ ഒരു ഗ്രാമം
- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന് മുന്നേറ്റം, നിർണായകമാവുക ഫ്ലോറിഡ
- കൊവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് അന്ത്യചുംബനം നല്കാന് തിരക്ക്
- കൊവിഡ് കാലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്യുന്നത് പെണ്‍കുട്ടികള്‍
കൊവിഡ്: പാലക്കാട് ചികിത്സയിലുള്ളത് 6285 പേര്
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6285 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ജില്ലയില്‍ 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 82116 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 79470 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 368 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 325 സാമ്പിളുകള്‍ അയച്ചു. 27529 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 20954 പേര് രോഗമുക്തി നേടി. ഇനി 1545 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 175990 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 2336 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയില്‍ 14121 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.