സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:15 IST)
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുന്‍പ് കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഗൃഹ ചികിത്സയിലായിരുന്നു സ്വാമി.

ആശ്രമത്തിലെ എഡ്യൂക്കേഷണല്‍ സോണിലുള്ള അതിഥി മന്ദിരത്തില്‍ ചികിത്സയില്‍ കഴിയവെ ശ്വാസകോശ സംബന്ധമായ ചില അസ്വസ്ഥതകളെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :