അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കൊവിഡ്, 19 മരണം, 5145 പേർക്ക് രോഗമുക്തി
- കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
- വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറന്റൈനില്‍ കഴിയണം
- സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുന്നു; പഠനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍
- ദാഹമകറ്റാൻ സോഡ കുടിയ്ക്കുന്ന ശീലമുണ്ടോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !
തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 271 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേര് രോഗമുക്തരായി. നിലവില്‍ 3,443 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 143 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ പത്തുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,292 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 18,831 പേര് വീടുകളിലും 77 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,425 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.