പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് എത്തിച്ചു; ബന്ധുവായ യുവതി അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2020 (15:26 IST)
ലക്നൗ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്കായി കടത്തിക്കൊണ്ടുവന്ന സ്ത്രീ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം ഉണ്ടായത്. ബിഹാർ സ്വദേശിയായ പെൺകുട്ടിയെ വേശ്യവൃത്തിക്കായി ബന്ധുവായ സ്ത്രീ ഉത്തർപ്രദേശിൽ എത്തിയ്ക്കുകയായിരുന്നു. ഗുൽഷൻ ബാനോ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വേശ്യാവൃത്തിയ്ക്ക് ഉപയോഗിയ്ക്കുന്നതിനായി മകളെ ബന്ധുവായ ഗുൽഷൻ ബാനു ബിഹാറിൽ നിന്നും യുപിയിലേയ്ക്ക് കടത്തി എന്നാണ് പെൺക്കുട്ടിയുടെ മാതാപിതാക്കൾ പാരാതി നൽകിയത്. തുടർന്ന്
സിറ്റി മജിസ്ട്രേറ്റും ബാലിയ പൊലീസും ചൈൽഡ് ഫെൽഫെയർ കമ്മറ്റിയും ഇടപെട്ട് പെൺകുട്ടിയെ മോചിപ്പിയ്ക്കുകയായിരുന്നു. യുവതിയുടെ വീട്ടിൽ എത്തി നടത്തിയ പെരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണയിലാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :