ഈ ലക്ഷണങ്ങൾ ഉണ്ടോ ? പുരുഷൻമാർ അവഗണിയ്ക്കരുത് !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2020 (16:42 IST)
ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ നിസാരമെന്ന് പറഞ്ഞാകും ഇക്കാര്യങ്ങള്‍ തള്ളിക്കളയുക. എന്നാൽ ചില ലക്ഷണങ്ങൾ അവഗണിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതില്‍ പ്രധാനം. പലവിധ രോഗങ്ങളുടെ ലക്ഷണമോ സാധ്യതയോ ആകാം അമിതമായ കൂര്‍ക്കം വലി. ഹൃദ്രോഗം, ശ്വാസ കോശരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കംവലി ശക്തമാണ്. രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയസ്‌പന്ദനം എന്നീ രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്.

ഭൂരിഭാഗം പുരുഷന്മാരും നിസാരമായി കാണുന്നവയാണ് മൂത്ര തടസവും, അമിതമായ മൂത്രശങ്കയും. എന്നാൽ ഇത് നിസാരമായി തള്ളിക്കളയരുത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രത്തില്‍ പഴുപ്പ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുടെ ലക്ഷണമാകാം ഇത്. പതിവായുള്ള ശക്തമായ ചുമയും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണമാണ് വിട്ടുമാറാത്ത ചുമ. ഇവയെല്ലാം എപ്പോഴും രോഗലക്ഷണമാകണം എന്നില്ല. അതിനാൽ ഭയപ്പെടാതിരിയ്കുക. എന്നാൽ ഇവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ വൈകാതെ തന്നെ ഡോക്ടറെ സമീപിയ്ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :