അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 47,638 പേർക്ക് രോഗബാധ, 54,157 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷം കടന്നു
- രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും; കൊവിഡിനോടുള്ള ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി
- എല്ലാദിവസവും തെർമൽ സ്കാനിങ്, ആഴ്ചയിൽ ആറുദിവസം ക്ലാസ്, കോളേജുകൾ തുറക്കുന്നതിന് യുജിസിയുടെ മാർഗനിർദേശങ്ങൾ
- ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി
- മദ്യത്തോടൊപ്പം കഴിയ്ക്കാൻ 'ടച്ചിങ്സ്' വാങ്ങി നൽകിയില്ല; മദ്യപൻ 14 കാരനെ കുത്തിക്കൊന്നു
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 756പേര്‍ക്ക്; ഒന്‍പത് മരണം
തിരുവനന്തപുരത്ത് ഇന്നലെ 756പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 622പേര് രോഗമുക്തരായി. നിലവില്‍ 8,342 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒമ്പതു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന് (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന് നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 596 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 14 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.