ശ്രീനു എസ്|
Last Updated:
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (09:47 IST)
റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഈയാഴ്ച പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ അസോസിയേറ്റ് മെമ്പര്‍ ഡെന്നിസ് ലൊഗുനോവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്.
സ്പുട്‌നിക് 5എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ നേരത്തേ 76 പേരിലാണ് പരീക്ഷിച്ചത്. ഇവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ഇവരുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.