വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (09:49 IST)
രാജ്യത്ത് സാക്ഷരതയിൽ ഒന്നാംസ്ഥാനം നിലനിർത്തി കേരളം. ഏഴുവയസിന് മുകളിൽ പ്രായമുള്ളവരിൽ ഏറ്റവുംകൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം കേരളം തന്നെ. 96.2 ശതമാനമാണ് രാജ്യത്തെ സാക്ഷരതാ നിരക്ക്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്. 2.2 ശതമാനമാണ് ഇത്. കേരളത്തിൽ 97.4 ശതമാനം പുരുഷൻമാരും, 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്.
ഗ്രാമങ്ങളിൽ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിന് മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്. 88.7 ശതമാനം സാക്ഷരതയുമായി ഡൽഹിയാണ് സക്ഷരതയിൽ കേരളത്തിന് പിന്നിൽ. 87.6 ശതമാനവുമായി ഉത്തരാഖണ്ഡ്, 86.6 ശതമാനവുമായി ഹിമാചൽ പ്രദേശ്, 85.9 ശതമാനവുമായി അസം എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങൾ. 77.7 ശതമാനമാണ് രാജ്യത്തെ സാക്ഷരതാ നിരക്ക്. സാക്ഷരതയിലെ സ്ത്രീ പുരുഷ അന്തരം രാജ്യത്ത് 14.4 ശതമാനമാണ്.