ഇനി കർണാടകത്തിലേക്ക് കടക്കാൻ ആർടി‌പി‌സിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധം

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (08:38 IST)
കേരളത്തിൽ ശമനമില്ലാതെ കൊവിഡ് വ്യാപനം തുടരുന്ന സഹചര്യത്തിൽ കേരള അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക. ഇതിനാൽ അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന നടത്തും. കർണാടകത്തിൽ ദിവസവും പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ
15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് കേസുകൾ കുറഞ്ഞതോടെ ബെംഗളൂരുവിൽ കോളേജുകൾ തുറന്നു. അടുത്തമാസം സ്കൂളുകൾ കൂടി തുറക്കാനിരിക്കെയാണ് അതിർത്തികളിൽ സംസ്ഥാനം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :