'മദ്യശാലക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥ': സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

ശ്രീനു എസ്| Last Modified വെള്ളി, 30 ജൂലൈ 2021 (16:23 IST)
സംസ്ഥാനത്ത് മദ്യശാലക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് മദ്യശാലക്ക് സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. കൂടാതെ തിരക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് 11നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്‌ലെറ്റിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :