ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടമായിരുന്നെങ്കിലും പൊതുവെ ഈ മാസം സ്വര്‍ണത്തിന് തിളക്കം

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (13:04 IST)
പൊതുവെ ഈ മാസം സ്വര്‍ണത്തിന് തിളക്കം കൂടുകയാണ് ചെയ്തിട്ടുള്ളത്. മാസാരംഭത്തില്‍ സ്വര്‍ണ വില ഉയര്‍ന്നുയര്‍ന്നാണ് വന്നിരുന്നത്. പിന്നീട് വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ കണ്ടുതുടങ്ങി. ഇന്നലെയായിരുന്നു ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിരക്ക്. ഇന്ന് പവന് 200 രൂപ കുറയുകയും ചെയ്തു.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായിട്ടുണ്ട്. ഇന്നലെ സ്വര്‍ണത്തിന് 36200 രൂപയായിരുന്നു വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :