നാളെ മുതല്‍ ലഭിക്കുന്ന ഓണക്കിറ്റിലെ സാധനങ്ങള്‍ ഇവയൊക്കെയാണ്

ശ്രീനു എസ്| Last Modified വെള്ളി, 30 ജൂലൈ 2021 (16:09 IST)
നാളെമുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നത്. നാളെരാവിലെ എട്ടരക്ക് തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ റേഷന്‍കടയില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇത് ഉദ്ഘാടനം ചെയ്യും. 16 ഇനം സാധനങ്ങളാണ് ഇത്തവണ കിറ്റില്‍ ഉണ്ടാകുന്നത്.

ഒരുകിലോ പഞ്ചസാര, അരക്കിലോ വെളിച്ചണ്ണ, അരക്കിലോ പയര്‍, കാല്‍ക്കിലോ തൂവരപ്പരിപ്പ്, അരക്കിലോ ഉണക്കലരി, 50ഗ്രാം അണ്ടിപ്പരിപ്പ്, 20ഗ്രാം ഏലക്ക, 100ഗ്രാം ശര്‍ക്കരവരട്ടി, തുണിസഞ്ചി, ശബരി ബാത്ത് സോപ്പ്, ഒരു കിലോ ആട്ട, 50മില്ലി നെയ്, 180ഗ്രാം സേമിയം, ഒരുകിലോ പൊടിയുപ്പ്, മുളകുപൊടി, തേയിലപ്പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :