രാഷ്‌ട്രപതിയെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും

President, Ramnath Kovind, Coronavirus, Covid 19, പ്രസിഡന്‍റ്, രാംനാഥ് കോവിന്ദ്, കൊറോണ വൈറസ്, കോവിഡ് 19
ന്യൂഡല്‍ഹി| സുബിന്‍ ജോഷി| Last Updated: ശനി, 21 മാര്‍ച്ച് 2020 (17:32 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പോസിറ്റീവായ ആളുകളുമായി ബന്ധമുള്ളവര്‍ രാഷ്‌ട്രപതിഭവനില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.

രാഷ്‌ട്രപതി പങ്കെടുക്കേണ്ട പൊതുപരിപാടികളും ഈ സാഹചര്യത്തില്‍ റദ്ദാക്കുമെന്ന് അറിയുന്നു. ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ ലംഘിച്ച് ബോക്‍സിംഗ് താരം മേരി കോം രാഷ്‌ട്രപതിഭവനിലെ വിരുന്നില്‍ പങ്കെടുത്തിരുന്നു. കൊവിഡ് പോസിറ്റീവായ ഗായിക കനിക കപൂറുമൊത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ബി ജെ പി എം‌പി ദുഷ്യന്ത് സിംഗും രാഷ്‌ട്രപതി ഭവനിലെ വിരുന്നിനെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :