കാസർഗോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തി, യാത്രകളിൽ ആകെ ദുരൂഹത, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വെല്ലുവിളി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 21 മാര്‍ച്ച് 2020 (17:09 IST)
കാസർകോട് സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുടെ യാത്രകളും സമ്പർക്ക പട്ടികയും തയ്യാറാക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ജില്ല ഭാരണകൂടം, കാര്യങ്ങൾ തുറന്നുപറയാൻ രോഗബാധിതൻ തയ്യാറാവുന്നില്ല എന്നതാണ് ജില്ല ഭരണകൂടത്തെ കുഴയ്ക്കുന്നത്. അതിനാൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന പ്രവർത്തികളിൽ പ്രതിസന്ധി നേരിടുകയാണ്.

ഇയാൾ മഗളുരുവിൽ പോയി രക്തദാനം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മൂവായിരത്തോളം പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടാവാം എന്നാന് പ്രാഥമിക നിഗമനം. രോഗബാധിതൻ കണ്ണൂർ. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ എത്തിയതായും സൂചനയുണ്ട്. ഇയാളുമായി അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാൽ രോഗനാധിതൻ എവിടെയെല്ലം സന്ദർശനം നടത്തി എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസിലാക്കിയിട്ടും ഇയാൾ പല കാാര്യങ്ങളും മറച്ചുവക്കുന്നതായാണ് ജില്ല ഭാരണകൂടത്തിന്റെ
അക്ഷേപം.

ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രൈമറി കോൺടാക്ടുകൾ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ പോയതായി സൂചന ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുപത് പ്രൈമറി കോൺടാക്ടുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കുകയായിരുന്നു. പ്രൈമറി കോൺടാക്ടുകളുടെ എണ്ണം ഇനിയും വർധിക്കാം എന്നാണ് അരോഗ്യ പ്രവർത്തകർ പറയുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :