അഭിറാം മനോഹർ|
Last Modified ബുധന്‍, 25 നവംബര്‍ 2020 (19:03 IST)
വാക്‌സിൻ വിതരണത്തിന് അനുമതി തേടി ചൈനീസ് വാക്‌സിൻ നിർമാതാക്കളായ സിനോഫോം. ചൈനയിൽ വാക്‌സിൻ വിതരണത്തിന് ചൈനീസ് സർക്കാരിന്റെ അനുമതി തേടിയതായും യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമാണെന്നും വാക്‌സിന്‍ വിതരണത്തിനായുള്ള വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞുവെന്നും സിനോഫാം ജനറല്‍ മാനേജര്‍ ഷി ഷെങി പ്രതികരിച്ചു.
അനുമതി ലഭിച്ചാൽ റഷ്യയ്‌ക്ക് ശേഷംവാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാകും ചൈന. അഞ്ചോളം ചൈനീസ് വാക്‌സിനുകളുടെ പരീക്ഷണമാണ് ചൈനയ്ക്ക് പുറമേ യുഎഇ, ബ്രസീല്‍, പാകിസ്താന്‍, പെറു എന്നീ രാജ്യങ്ങളില്‍ പുരോഗമിക്കുന്നത്.