ടെന്നീസിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു: സാനിയ മിർസ

അഭിറാം മനോഹർ| Last Modified ബുധന്‍, 25 നവം‌ബര്‍ 2020 (19:43 IST)
പ്രസവകാലത്തിന് ശേഷം ടെന്നീസിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഇന്ത്യൻ ടെന്നീസ് താരം മിർസ. 2018 ഒക്ടോബര്‍ മാസത്തിലാണ് സാനിയ ഇസ്ഹാന്‍ എന്ന ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് 2020ല്‍ ഡബ്യു‌ടിഎ ഹോബാർട്ട് ഇന്റർ‌നാഷണലിൽ വനിത ഡബിൾസ് കിരീടം നേടി സാനിയ തിരിച്ചുവരവ് അറിയിച്ചിരുന്നു.

ട്വിറ്ററിൽ എഴുതിയ ആന്‍ ഓഡ് ടു ഓള്‍ മദേര്‍സ്' എന്ന കുറിപ്പിലാണ് സാനിയ താന്‍ നേരിട്ട സമ്മര്‍ദ്ദവും ആശങ്കയും പങ്കുവെച്ചത്. ഗർഭകാലവും കുട്ടിയുണ്ടായതും തന്നെ മികച്ച വ്യക്തിയായി മാറ്റിയെന്നും ഡിസ്കവറി പ്ലസില്‍ സ്ട്രീം ചെയ്യുന്ന സെറീന വില്ല്യംസിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ബീയിംഗ് സെറീന കണ്ടപ്പോളാണ് ഈ കുറിപ്പ് എഴുതാൻ തോന്നിയതെന്നും സാനിയ കുറിപ്പിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :