അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്; ആറുപേര്‍ക്ക് കൊവിഡ്
- സൗദിക്ക് പിന്നാലെ ഒമിക്രോണ്‍ വകഭേദം യുഎഇയിലും
- വിദേശ വിമാന സർവീസുകൾ ഉടനില്ല: ഒമിക്രോൺ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിച്ച് ഇന്ത്യ
- ഒമിക്രോണ്‍ വകഭേദം സൗദിയിലും ! നിയന്ത്രണങ്ങള്‍ ഗള്‍ഫ് മേഖലയിലേക്കും
- സൗദി അറേബ്യയിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും; അതീവ ജാഗ്രത വേണം
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നല്കി. ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം. മൂന്നാം ഡോസ് വാക്സിനേഷന് ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി. മാസ്ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.