സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (09:05 IST)
ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യവുമായി കര്‍ണാടകയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. രാജ്യത്ത് സ്ഥിരീകരിച്ച 23കേസുകളില്‍ 10കേസും മഹാരാഷ്ട്രയിലാണ് ഉള്ളത്. ഇതോടെ മഹാരാഷ്ട്ര പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു. ലാബുകളില്‍ ടെസ്റ്റിന് 500രൂപയില്‍ നിന്ന് 350 രൂപയായി നിരക്ക് കുറച്ചു. വീടുകളിലെത്തി സാമ്പിള്‍ സ്വീകരിക്കുന്നതിന് 700 രൂപയാണ്. കൂടാതെ വിമാനത്താവളങ്ങളിലെ ടെസ്റ്റ് നിരക്കും കുറച്ചു.
അതേസമയം ഇന്ത്യയില്‍ ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍. എന്നാല്‍ അപകട സാധ്യത കുറയും. രാജ്യത്തെ പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലുമാണ് ഇത്.