ഇടുക്കി അണക്കെട്ട് തുറന്നു; നാലുമാസത്തിനിടെ ഇത് മൂന്നാംതവണ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (08:17 IST)
ഇടുക്കി അണക്കെട്ട് തുറന്നു. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയിരിക്കുന്നത്. 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്. നാലുമാസത്തിനിടെ ഇത് മൂന്നാംതവണ അണക്കെട്ട് തുറക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം അണക്കെട്ടിലെത്തിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :