കൊച്ചി മെട്രോയില്‍ പ്രതിദിന യാത്രികരുടെ എണ്ണം അരലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (18:59 IST)
കൊച്ചി മെട്രോയില്‍ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിനു ശേഷം സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയര്‍ന്ന യാത്ര വര്‍ധനയാണിത്. ശനിയാഴ്ച 50233 പേരാണ് യാത്ര ചെയ്തത്. കോവിഡിന് മുമ്പ് 65,000 ത്തിലേറെ പേരാണ് മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തിരുന്നത്. ഇക്കാലയളവില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് 2018 ജൂണ്‍ 19 നാണ്. 1.56 ലക്ഷം പേരാണ് അന്ന് യാത്രചെയ്തത്. 2019 ഡിസംബര്‍ 31 ന് 1.25 ലക്ഷത്തിലേറെ പേര്‍ യാത്രചെയ്തു.

കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണിനും ശേഷം സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും പടിപടിയായി വര്‍ധിച്ചുവന്നു. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18361 പേരാണ് മെട്രോ സര്‍വീസ് ഉപയോഗിച്ചിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വര്‍ധിച്ചു. നവംബറായതോടെ പ്രതിദിന യാത്രക്കാരുട എണ്ണം 41648 ല്‍ എത്തി. അതാണ് ഇപ്പോള്‍ 50,000 കടന്നിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :