ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (08:50 IST)
ഇന്ത്യയില്‍ ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍. എന്നാല്‍ അപകട സാധ്യത കുറയും. രാജ്യത്തെ പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലുമാണ് ഇത്. രാജ്യത്ത് ഇതുവരെ 23 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ ഫലം ഇന്നുവരും. അതോടെ രോഗികളുടെ എണ്ണം കൂടും. മഹാരാഷ്ട്ര ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയില്‍ നിന്ന് 350 രൂപയാക്കി കുറച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :