ഉത്തേരേന്ത്യയിൽ ആശങ്കയായി ആരോഗ്യപ്രവർത്തകർക്ക് കൂട്ട രോഗബാധ: കടുത്ത പ്രതിസന്ധി

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (13:08 IST)
ഓക്‌സിജൻ ക്ഷാമത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ബിഹാറിൽ മാത്രം അഞ്ഞൂറിലധികം ആരോഗ്യപ്രവർത്തകരാണ് രണ്ട് ദിവസത്തിനിടെ രോഗികളായത്.

രോഗവ്യാപനം തകിടം മറിച്ച ആരോഗ്യമേഖലയിൽ ആരോഗ്യപ്രവർത്തകർക്ക് കൂടി കൂട്ടമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. ബീഹാർ, ഉത്തർപ്രദേശ്, ഝാ‍ർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമാണ്. ബീഹാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 500 ലേറെ ആരോഗ്യപ്രവ‍ർത്തകരും 200 പൊലീസുകാർക്കും കൊവിഡ് ബാധിച്ചു.

യുപിയിൽ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം ആരോഗ്യപ്രവർത്തകരും രോഗികളായി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ അപര്യാപ്‌തത കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നിലവിലെ ആശങ്ക. . ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ചികിത്സ രംഗ ഉത്തേരന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :