രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക്; പ്രതിദിന മരണനിരക്ക് രണ്ടായിരം കടന്നു

ശ്രീനു എസ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (10:20 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ പ്രതിദിന മരണനിരക്ക് രണ്ടായിരം കടന്നു. 2,023 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,56,16,130 ആയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 1,82,553 പോരാണ്. നിലവില്‍ രോഗം മൂലം 21,57,538 പേര്‍ ചികിത്സയിലാണ്. അതേസമയം 13കോടിയിലേറെപ്പോര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :