ലോക്ക്‌ഡൗൺ അവസാന മാർഗ്ഗമായി മാത്രം സംസ്ഥാനങ്ങൾ പരിഗണിക്കണം, മൈക്രോ കണ്ടൈൻമെന്റ് സോണുകൾ തിരിച്ച് പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (21:16 IST)
കൊവിഡിന്റെ രണ്ടാം തരംഗം കൊടുംങ്കാറ്റുപോലെയാണ് രാജ്യത്ത് ആഞ്ഞടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം അവസാന മാർഗ്ഗം എന്ന നിലയിൽ മാത്രമെ ലോക്ക്‌ഡൗൺ എന്ന സാധ്യത പരിഗണിക്കാവു എന്നും മൈക്രോ സോണുകൾ തിരിച്ച് പ്രതിരോധം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണം. വാക്‌സിൻ ഇവർ എവിടെയാണോ ആ സംസ്ഥാനങ്ങൾ നൽകണം.കൊവിഡ് മഹാമാരിയിൽ പ്രിയപ്പെട്ടവരുടെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഈ വെല്ലുവിളി രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :