മാസ്‌ക് മുഖ്യം, ഇല്ലെങ്കില്‍ പിഴ; പുതിയ സര്‍ക്കുലര്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (11:51 IST)

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം വീണ്ടും കടുപ്പിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്ര ചെയ്യുമ്പോള്‍ അടക്കം ഇനി മാസ്‌ക് നിര്‍ബന്ധമാണ്. പൊലീസ് പരിശോധന കര്‍ശനമാക്കും. ദുരന്ത നിവാരണ നിയമപ്രകാരം മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :