മഹാരാഷ്ട്രയില്‍ ഈവര്‍ഷത്തെ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (12:46 IST)
മഹാരാഷ്ട്രയില്‍ ഈവര്‍ഷത്തെ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,620 പേര്‍ക്കാണ്. കൂടാതെ
50 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. 8,861 പേരാണ് രോഗമുക്തരായത്.

ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,14,413 ആയിട്ടുണ്ട്. ആകെ മരണസംഖ്യ 52,861 ആയി. നിലവില്‍ 1,26,231 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :