ഡല്‍ഹിയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.6 ശതമാനം

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (13:14 IST)
ഡല്‍ഹിയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.6 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 407 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 350 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരാണ് രോഗമൂലം മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26,291 പേര്‍ക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ 118 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,85,339 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :