കേരളത്തില്‍ ശക്തമായ മഴ തുടരുന്നു: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2020 (10:34 IST)
കേരളത്തില്‍ ശക്തമായ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് ലഭിക്കുന്ന സൂചന. ആദ്യം തെക്കന്‍ ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുന്നത്. ജൂണ്‍ ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴ ഈ രണ്ടാഴ്ചകളില്‍ പെയ്താല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :