1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. KGMOA Letter to chief secratary recommending lockdown in kerala

കേരളത്തിൽ കൊവിഡ് അതിതീവ്രം: രണ്ടാഴ്‌ച്ച ലോക്ക്‌ഡൗൺ വേണമെന്ന് കെ‌ജിഎംഒഎ

കെ‌ജിഎംഒഎ
കൊവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തിൽ രണ്ടാഴ്‌ച്ചകാലം ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കെഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം ആവശ്യപ്പെട്ടു.
 
സംസ്ഥാനത്തെ രോഗവ്യാപനം അതിതീവ്രമാണെന്നും അതിനാൽ തന്നെ രണ്ടാഴ്‌ച കാലം സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ചെയ്യുകയാണ് സംസ്ഥാനം അടിയന്തിരമായി ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടു. വായുവിലൂടെ വൈറസ് പടരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതിനാൽ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി 25 എന്നത് അപായസൂചനയാണ്. ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നതെന്നും കെജിഎംഒഎ പറയുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോവിഡിനെ തുരത്താം വിവേകത്തോടെ, അശ്രദ്ധ അരുത്; ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക