കേരളത്തില്‍ അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ ഇന്നെത്തും

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (11:48 IST)
കേരളത്തില്‍ അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ ഇന്നെത്തും. വൈകുന്നേരത്തോടെയാകും വാക്‌സിനുകള്‍ എത്തുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളിലാണ് വാക്‌സിന്‍ സ്റ്റോക്കില്ലാത്തത്. തിരുവനന്തപുരം ജില്ലയ്ക്ക് 1.7 ലക്ഷം ഡോസ് വാക്‌സിനുകളായിരിക്കും ലഭിക്കുന്നത്.

അതേസമയം വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള അനുവാദം കേന്ദ്രം നല്‍കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൂടാതെ രോഗ തീവ്രതയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :