സംസ്ഥാനത്ത് രണ്ടാഴ്ചക്കു ശേഷം ഇന്ധനവില കുറഞ്ഞു

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (10:32 IST)
സംസ്ഥാനത്ത് രണ്ടാഴ്ചക്കു ശേഷം ഇന്ധനവില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. രണ്ടാഴ്ചയായി രാജ്യത്ത് എണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാര്‍ച്ച് 30നായിരുന്നു അവസാനമായി ഇന്ധനവിലയില്‍ മാറ്റം വന്നിരുന്നത്.

അന്ന് പെട്രോളിനും ഡീസലിനും യഥാക്രമം 22ഉം 23ഉം പൈസവീതം കുറഞ്ഞിരുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വില സ്ഥിരമായി നില്‍ക്കുന്നതെന്നാണ് വിധഗ്ദര്‍ പറയുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :