മഴ ശക്തം: സംസ്ഥാനത്ത് എട്ടുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (08:44 IST)
മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ടുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.

അതേസമയം ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അന്തരീക്ഷം മേഘാവൃതമെന്ന് കണ്ടാല്‍ തുറസായ സ്ഥലങ്ങളിലോ ടെറസിനു മുകളിലോ നില്‍ക്കാന്‍ പാടില്ല. മലയോരമേഖലകളില്‍ ഇടിമിന്നല്‍ സജീവമാകാം. കൂടാതെ 40 മീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :