പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷം!, രാജ്യത്ത് ഇതാദ്യം

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (10:59 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷം കടന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രോഗം മൂലം 1038 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 93,528 പേര്‍ രേഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയിട്ടുണ്ട്. കൂടാതെ രോഗംമൂലം 1,73,123 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 14,71,877 പേര്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :