അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 5754 പേർക്ക് കൊവിഡ്, 49 മരണം
- യാത്രക്കാരനോട് മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം
- ഇനി കിറ്റില്ല, സൗജന്യ കിറ്റ് വിതരണം നിർത്തി
- ശബരിമലയിലേക്ക് റോഡുമാര്‍ഗം; സൗകര്യങ്ങള്‍ ഇങ്ങനെ
- തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു: കേരളത്തിൽ 2 ദിവസം കൂടി ഒറ്റപ്പെട്ട മഴ
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5754 പേരില്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 2549 പേര്
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5754 പുതിയ രോഗികളില്‍ 4896 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 877 പേര് ഒരു ഡോസ് വാക്സിനും 2549 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1470 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.