യാത്രക്കാരനോട് മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (17:36 IST)
യാത്രക്കാരനോട് മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ചേപ്പാട് ത്രിവേണിയില്‍ സജീവനാണ് (47) മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിക്കാതെ കയറിയ യാത്രക്കാരനോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 55 പ്രായം തോന്നിക്കുന്ന അക്രമി സജീവന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സജീവനെ ഇതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ചു.

അമ്പലപ്പുഴ കച്ചേരിമുക്കില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്പലപ്പുഴയില്‍ നിന്ന് കയറിയ യാത്രക്കാരനാണ് ആക്രമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :