സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 19 നവംബര്‍ 2021 (13:00 IST)
ചൊറിച്ചിലുകളെ പലരും നിസാരമായി കാണാറുണ്ട്. ചില ചര്‍മ രോഗങ്ങള്‍ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ രോഗ ലക്ഷണങ്ങളുമാകാം. വൃക്കരോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് , ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്ന രോഗത്തിനും ചൊറിച്ചില്‍ ഒരു ലക്ഷണമാണ്.
കൂടാതെ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയാലും ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും.