കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം, ജപ്‌തി നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (18:49 IST)
കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിതസമയം വീട്ടിൽ ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾ നടത്താനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂറിൽ താഴെയായിരിക്കും ഇതിന് അനുവാദം നൽകുക.

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് മരണങ്ങളിൽ മതാചാരങ്ങൾ പാലിക്കാൻ പറ്റാത്തതായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന് അവസരം നൽകാനാണ് പുതിയ നിർദേശം. അതേസമയം കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ ഇതിനോടനുബന്ധിച്ച ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :