അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് രോഗം സ്ഥിരീകരിച്ചത് 31,950 പേർക്ക്, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 31,959 പേര്‍ക്ക്; മരണം 49; ചികിത്സയിലുള്ളവര്‍ 3,39,441 പേര്
- പിണറായി വിജയന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു: കെ സുരേന്ദ്രന്
- 'കേരളത്തിൻറെ ഗുജറാത്ത്' ചുവന്നു, നേമത്ത് കുമ്മനം തോറ്റു
- അവിടെ ഇലക്ഷന് റിസള്‍ട്ട്, ഇവിടെ ചിത്രം വര, ഇലക്ഷന് റിസള്‍ട്ട് ദിനത്തിലെ വിശേഷങ്ങളുമായി അനുപമ പരമേശ്വരന്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 81 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; 13പുതിയ ഹോട്ട്സ്പോട്ടുകള്‍
സംസ്ഥാനത്ത് 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 15, കോട്ടയം 11, വയനാട് 10, പത്തനംതിട്ട 6, പാലക്കാട് 5, തിരുവനന്തപുരം, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,24,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,98,442 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,169 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3371 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 674 ഹോട്ട് സ്പോട്ടുകളാണുള്ളത്.